Kerala
പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പത്തനംതിട്ട ആനപ്പാറ സ്വദേശി നൗഫൽ നജീബ് (34) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ ജാൽപായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖിന് ആണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. നൗഫലും സിദ്ദിഖും ചേർന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ സിദ്ദീഖിനെ മർദിച്ച് നിലത്തിടുകയും കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
മുമ്പ് മദ്യപിക്കുന്നതിനായി നൽകിയ പണം സിദ്ദിഖിനോട് നൗഫൽ തിരികെ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. കരിങ്കല്ല് വീണ് ഇരു കാലുകളുടെയും അസ്ഥി ഒടിഞ്ഞ സിദ്ദീഖിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ഇരിങ്ങാലക്കുട: കാറളത്ത് വയോധികയെ വീടിനുള്ളില് കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്ന സംഭവത്തില് പൊലിസ് അന്വേഷണം ഊര്ജിതമാക്കി. തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ 15 അംഗ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കേസ് അന്വേഷിക്കും.
കാറളം മൃഗാശുപത്രിക്ക് സമീപം പാറാമ്പുള്ളി റോഡില് അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വീട്ടില് ആരുമില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്.
സ്കൂള് വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി ഋതികയാണ് മുത്തശിയെ മരിച്ചനിലയില് ആദ്യം കണ്ടത്. സംഭവസമയത്ത് സാവിത്രിയുടെ മകന് സുമേഷ് പിതാവ് വിജയനെയും കൂട്ടി ചികിത്സയ്ക്കായി ഇരിങ്ങാലക്കുടയിലെ ആശുപത്രിയില് പോയിരിക്കുകയായിരുന്നു. സാവിത്രിയുടെ കഴുത്തിലും കൈകളിലും ബലപ്രയോഗത്തിന്റെ പാടുകളുണ്ട്. കഴുത്തില് സാരി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. വീടിനകത്ത് സാധനങ്ങള് വാരിവലിച്ചിട്ട നിലയിലുമായിരുന്നു.
സാവിത്രി ധരിച്ചിരുന്ന മാല, വളകള്, മോതിരം എന്നിവയടക്കം ഏകദേശം 15 പവനോളം സ്വര്ണം നഷ്ടപ്പെട്ടിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലിസ് നായ മൃതദേഹത്തിന് സമീപത്തുനിന്ന് മണംപിടിച്ച് അടുക്കളവഴി വീടിന്റെ പിന്വശത്തേക്ക് ഓടി. തുടര്ന്ന് വീടിന് പിന്നിലൂടെ റോഡിലേക്കാണ് നായ പോയത്.
കൊലപാതകത്തിന് ശേഷം പ്രതി ഈ വഴിയിലൂടെ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലിസ് അന്വേഷണം. കൊലപാതകത്തിന് പിന്നില് വീടും പരിസരവും കൃത്യമായി അറിയാവുന്നവരാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വീട്ടുകാര് പുറത്തുപോയി ഏറെ നേരം കഴിഞ്ഞേ മടങ്ങിയെത്തൂവെന്ന് അറിയാവുന്നവരാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
വീടിനുള്ളില് മുളകുപൊടി വിതറിയിരുന്നതും കൊലപാതകം ആസൂത്രിതമായിരുന്നെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. സാവിത്രിയുടെ മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീടിന്റെ പിന്ഭാഗത്തുകൂടി രക്ഷപ്പെട്ടിട്ടുണ്ടെങ്കില്, വീടിന്റെ ഘടനയും പരിസരവും നന്നായി അറിയാവുന്നവരായിരിക്കണമെന്ന വിലയിരുത്തലും പൊലിസിനുണ്ട്.
വീടിന് സമീപം സിസിടിവി കാമറകളില്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയാണ്. കൊലപാതകത്തിന് പിന്നില് ഒന്നിലധികം പേര് ഉണ്ടായിരിക്കാമെന്ന സംശയവും പൊലിസ് പരിശോധിക്കുന്നുണ്ട്. കേസന്വേഷണത്തിന്റെ നടപടി ക്രമങ്ങള് നടന്നുകൊണടിരിക്കുകയാണെന്നും പ്രതികളെ ഉടന് പിടികൂടുവാന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Kerala
പാലക്കാട്: പാലക്കാട് മൂലത്തറയിൽ ഭിക്ഷക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ചയാണ് മൂലത്തറ ഡാമിന് സമീപത്തെ കളുഷാപ്പിന് അടുത്തെ കുറ്റികാട്ടിൽ നിന്ന് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേർ പിടിയിലായത്.
ആൾക്കൂട്ട കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
National
ബംഗളൂരു: ബംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട. ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ കുമ്പളഗോഡ് പൊലിസിന്റെ പിടിയിലായി. വിഷ്ണു, ചാന്ദ് പാഷ എന്നിവരാണ് കേസിൽ പിടിയിലായത്.
കമ്പിപുരയിലെ ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. പ്രതികൾ കഞ്ചാവ് കടത്താനുപയോഗിച്ച ഇന്നോവ കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കിയിലെ കുമാരമംഗലത്തേക്കാണ് കഞ്ചാവ് കൊണ്ടുപോയിരുന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
ആർടി നഗറിൽ നിന്ന് വാടകയ്ക്കെടുത്ത കാറുമായാണ് പ്രതികൾ ഒഡിഷയിലെത്തിയത്. ഞായറാഴ്ച തിരിച്ചെത്തിയ ഇരുവരും ബംഗളൂരു ബൊമ്മസാന്ദ്രയിൽ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
Kerala
കൊല്ലം: കൊല്ലത്ത് ഒന്നരവയസുകാരിയുടെ സ്വർണാഭരണങ്ങൾ വീട്ടിൽ കയറി കവർന്ന കേസിൽ പ്രതി പിടിയിൽ. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് കവർച്ച നടന്നത്.
കൊല്ലം കന്നിമൂല കിഴക്കേതിൽ സതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുട്ടിയെ വീടിനുള്ളിലിരുത്തി അമ്മ പുറത്ത് തുണി അലക്കുകയായിരുന്നു. ഈ സമയം അടുക്കള വാതിൽ വഴി അകത്തുകടന്ന ഹസീന കുട്ടിയുടെ ദേഹത്ത് നിന്ന് ഒരു പവൻ തൂക്കം വരുന്ന അരഞ്ഞാണവും ഒമ്പത് ഗ്രാം തൂക്കം വരുന്ന മാലയും കവർന്ന് സ്ഥലം വിടുകയായിരുന്നു.
തുടർന്ന് കുടുംബം നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച ചവറ പൊലിസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിൽ വിറ്റ് രണ്ട് ലക്ഷം രൂപയുമായി പോകുന്നതിനിടെയാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ മിനി കൂപ്പര് വാഹനാപകടത്തിന് പിന്നാലെ രജിസ്റ്റര് ചെയ്ത എഫ്ഐആറിനെച്ചൊല്ലി ആക്ഷേപം. എഫ്ഐആറില് പ്രതി സുഹൈല് സജീവിന്റെ പേരില്ലെന്ന ആരോപണവുമായി ബന്ധുക്കൾ അടക്കം ചിലർ രംഗത്തുവന്നു. പ്രതിയുടെ പേരിന് സമീപം 'KL 07 CR1001 കാറിന്റെ ഡ്രൈവര്' എന്നാണ് എഫ്ഐആറില് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
അപകടത്തില് മരിച്ച ഇയാസ്, ഗോപിക, ദേവിക എന്നിവരുടെ പേരും മറ്റു വിവരങ്ങളും ഉണ്ടെങ്കിലും സുഹൈലിന്റെ പേരോ വിവരങ്ങളോ ഇല്ല. വിലാസം അജ്ഞാതം എന്നാണ് നല്കിയിരിക്കുന്നത്. അപകടത്തിന്റെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മദ്യപിച്ച് വാഹനം ഓടിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല.
19കാരനായ പ്രതി എറണാകുളത്തെ മൂന്നു ബാറുകളില്നിന്നു മദ്യപിച്ച ശേഷമാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. അതിനാല് എക്സൈസ് സുഹൈലിനെതിരെയും മദ്യം നല്കിയ ബാറുകള്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
അതേസമയം, പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയതിനു ശേഷം സബ് ജയിലിലേക്ക് അയക്കാതെ കാക്കനാട് ബോസ്റ്റര് ഹോമിലേക്ക് അയച്ചതും വിമര്ശനങ്ങള്ക്ക് ഇടയാക്കിയിട്ടുണ്ട്. ജയില്ചട്ടം 324 പ്രകാരം, മുമ്പ് കേസുകളിൽ അകപ്പെട്ട ആൾ അല്ലെങ്കിൽ 21 വയസു വരെ ഇത്തരം കുറ്റങ്ങള് ചെയ്യുന്ന പ്രതികള ബോസ്റ്റര് ഹോമില് അയയ്ക്കാമെന്നാണ് പൊലിസിന്റെ വിശദീകരണം.
എന്നാല്, കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെടുന്ന 16നും 21നും പ്രായത്തില് ഇടയിലുള്ളവരെയാണ് ബോസ്റ്റല് സ്കൂളിലേക്ക് അയക്കണ്ടതെന്നു ചൂണ്ടിക്കാട്ടി ഇതിനെതിരെ മരിച്ച വയനാട് സ്വദേശി ദേവികയുടെയും പാലക്കാട് സ്വദേശി ഗോപികയുടെയും കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, എഫ്ഐആറിൽ പേരില്ലെന്ന വാദത്തിൽ കഴമ്പില്ലെന്നും ഇതു പ്രാഥമിക എഫ്ഐആർ മാത്രമാണെന്നും പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇത്തരം കൂടുതൽ വിവരങ്ങൾ വരികയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മാധ്യമങ്ങളോടു പറഞ്ഞു. ഇതിനു പിന്നാലെ പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തിയ വിവരവും പോലീസ് പുറത്തുവിട്ടു.
Kerala
കണ്ണൂർ: കണ്ണൂരില് വന് രാസലഹരി വേട്ട. 462 ഗ്രാം എംഡിഎംഎയുമായി ബേക്കറി ഉടമ പെരുമാച്ചേരി സ്വദേശി ബാദുഷ ആണ് പിടിയിലായത്. കമ്പില് ടൗണിലെ ബിആര് ലേബാന് എന്ന ബേക്കറിയില് നിന്നാണ് എക്സൈസ് സംഘം എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം ബേക്കറിയിൽ പരിശോധന നടത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതിയെ നാട്ടുകാര് മര്ദിച്ചു. ഏറെ പണിപ്പെട്ടാണ് പൊലിസ് പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റിയത്.
ബാദുഷയുടെ കാറില് നിന്നും 11 ഗ്രാം എംഡിഎംഎയും എക്സൈസ് കണ്ടെടുത്തു. കമ്പില് ഭാഗത്ത് ലഹരി മരുന്ന് വിതരണം ചെയ്യുന്ന കണ്ണികളില് പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.
Kerala
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് പൊലിസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ. നിരണം ഇരതോട് ആശാകുടി പുതുവേൽ വീട്ടിൽ സജിത്ത്(32) ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ വീടിന് സമീപത്തെ പാടശേഖരത്തിന് നടുവിലുള്ള തുരുത്തിൽ നിന്നാണ് പിടിയിലായത്. വിജനമായ കാടുമൂടിക്കിടക്കുന്ന തുരുത്തിനുള്ളിൽ ഇയാൾ ഒളിച്ചിരിക്കുന്നതായി പൊലിസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് തുരുത്ത് വളഞ്ഞ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ തിരുവല്ല പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സജിത്ത് കൈവിലങ്ങ് ഊരി സ്റ്റേഷനിൽ നിന്നും ചാടിപ്പോയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലിസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി സ്റ്റേഷന്റെ മുൻ വാതിലിൽ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.
Kerala
കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന് ശ്രമിച്ച കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. ആസാം സ്വദേശി യാസീന് ആലം എന്ന റീല്സ് യാസീന് ആണ് വെള്ളയില് പൊലിസിന്റെ പിടിയിലായത്.
ഇന്നലെ പുലർച്ചെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുവെച്ചാണ് ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്ക്ക് നേരെ അതിക്രമം നടന്നത്. യാസീന് ഉള്പ്പെടെയുള്ള ആസാം സ്വദേശികള് പരാതിക്കാരുടെ ദേഹത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റുകയും വടിവാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലിസ് പറയുന്നു.
Kerala
കൊച്ചി: നെടുമ്പാശേരി മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവിനെയും സുഹൃത്ത് നിനവിനെയും കാക്കനാട് കറക്ഷണൽ ഹോമിലേക്ക് മാറ്റി. ആലുവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി.
അറസ്റ്റിലായ ഇരുവർക്കും പ്രായം 19 ആണ്. ഇരുവരുടെയും പ്രായം പരിഗണിച്ചാണ് നടപടിയെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. 18നും 21നുമിടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല, ദുർഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടസമയം അമിതവേഗത്തിലാണ് കാറോടിച്ചതെന്ന് പ്രതി സുഹൈൽ സജീവ് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്നും ഈ സമയം മദ്യലഹരിയിലായിരുന്നുവെന്നും പ്രതിയുടെ മൊഴിയിലുണ്ട്.
Kerala
കോട്ടയം: കോട്ടയം മണിമലയിൽ കാപ്പികമ്പുകൊണ്ട് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇയാളുടെ മകൻ സച്ചു സന്തോഷ് ആണ് അറസ്റ്റിലായത്.
കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും മക്കളും താമസിക്കുന്ന ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടിൽ വച്ചായിരുന്നു സംഭവം.
സന്തോഷ് കഴിഞ്ഞ കുറെ നാളുകളായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പമല്ല താമസിച്ചിരുന്നത്. ഇടയ്ക്ക് വല്ലപ്പോഴും മാത്രമാണ് ചാരുവേലിയിലെ വീട്ടിലേക്കെത്തിയിരുന്നത്. ഇവിടെ വരുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുനെന്ന് നാട്ടുകാർ പറയുന്നു.
സംഭവദിവസവും സന്തോഷ് ചാരുവേലിയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഭാര്യ സിന്ധുവിനെ ഉപദ്രവിച്ചു. ഇതിനിടെയാണ് ഇളയ മകൻ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിന്റെ തലയ്ക്കടിച്ചത്. തുടർന്ന് സച്ചുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Kerala
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണക്കുറ്റം ചുമത്തിയത്. ബോധമില്ലാത്ത അവസ്ഥയിൽ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തത്.
അപകടത്തിനുശേഷം ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടവുമായി ബന്ധപ്പെട്ട പൊലിസ് റിപ്പോർട്ട് ലഭിച്ചശേഷം ലൈസൻസ് റദ്ദാക്കാനാണ് നീക്കം.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കാറിലെ ഇവന്റ് ഡാറ്റാ റെക്കോർഡർ (ഇഡിആർ) പൊലിസ് പരിശോധിക്കും. അപകടസമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്ക് ഉപയോഗിച്ചിരുന്നോ, എത്രനേരം ആക്സിലറേറ്റർ അമർത്തിയിരുന്നു തുടങ്ങിയ വിവരങ്ങൾ ഇഡിആറിൽനിന്ന് ലഭിക്കും. ബിഎംഡബ്ല്യുവിൽനിന്നുള്ള മെക്കാനിക്കുകളെ എത്തിച്ച് ഇഡിആർ വിവരങ്ങൾ ശേഖരിക്കാനാണ് പൊലിസിന്റെ നീക്കം.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പറില് പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നതായി പൊലിസ്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില് രക്ഷപ്പെട്ട അമീര്, ജോയല് എന്നിവര് പിടിയിലായി. മറ്റൊരു സുഹൃത്ത് നിനവിനെ പ്രേരണ കുറ്റം ചുമത്തി ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില് കാര് ഓടിച്ചത് തടയാത്തതിന് ഇവര്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും.
കാര് ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല് പൊലിസിന് മൊഴി നല്കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്ണയിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്സ് റദ്ദാക്കാന് മോട്ടോര് വാഹന വകുപ്പ് നടപടി തുടങ്ങി.
കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള് സമ്മാനിച്ച മിനി കൂപ്പര് കാറാണ് അമിത വേഗത്തില് ഓടിച്ച് മൂന്നു ജീവനുകള് എടുത്തത്. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്. മൂവരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. പാര്ട് ടൈം ജോലിക്കൊപ്പം കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളില് ഉപരിപഠനം നടത്തിവരികയായിരുന്നു മൂവരും.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും പിടിയിൽ. അപകടസമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശിയായ നിനവ് ആണ് പിടിയിലായത്.
അതേസമയം അപകടത്തിൽ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവികയുടെ മൃതദേഹം വീട്ടിലെത്തിച്ചു. എറണാകുളത്ത് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച രാത്രി ഒൻപതോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
തെക്കുംതറയിലെ കുടുംബവീട്ടിൽ ഞായറാഴ്ച രാത്രി തന്നെ സംസ്കാരം നടത്തും. സുഹൈൽ സജീവ്(19) അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയില് പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇജാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Kerala
ആലുവ: എറണാകുളം ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാക്കനാട് സ്വദേശികളായ മുൻസീർ, ഷാജഹാൻ എന്നിവരാണ് സംഭവത്തിൽ ആലുവ പൊലിസിന്റെ പിടിയിലായത്.
പതിനഞ്ചുകാരന്റെ സുഹൃത്തിനെ തേടിയാണ് പ്രതികൾ എത്തിയത്. സുഹൃത്ത് എവിടെയാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദനത്തിനിരയാക്കിയത്. സംഭവത്തിൽ പിടിയിലായ പ്രതികൾക്കെതിരെ പൊലിസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് എൻഐടിക്ക് സമീപത്ത് നിന്ന് എംഡിഎംഎയുമായി കാപ്പ കേസ് പ്രതിയും നിരവധി കേസുകളിൽ പ്രതിയായ യുവതിയും പിടിയിൽ. പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലിൽ വി.എം. അഫ്നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരാണ് പിടിയിലായത്.
എൻഐടി പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി പൊലിസ് പട്രോളിംഗ് നടത്തിയിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായ നിലയിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടത്. പൊലിസിനെ കണ്ട് കാർ നിർത്താതെ മറ്റൊരു വഴിയിലൂടെ വേഗത്തിൽ പോയി.
തുടർന്ന പൊലിസ് കാറിനെ പിന്തുടരുകയായിരുന്നു. തുടർന്ന് കാർ എൻഐടി ഹോസ്റ്റലിന് സമീപമുള്ള ഒരു അപ്പാർട്ട്മെന്റിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടതായി കണ്ടെത്തി. പൊലിസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 11.90 ഗ്രാം എംഡിഎംഎ കണ്ടെത്തി.
പിടിയിലായ ഇരുവരും മുമ്പും സമാനമായ കേസുകളുണ്ട്. കാപ്പ ഉൾപ്പെടെ 11കേസുകളിൽ പ്രതിയാണ് അഫ്നാജ്. റിൻഷ ഫാത്തിമയുടെ പേരിൽ മൂന്ന് കേസുകളുമുണ്ടെന്ന് പൊലിസ് പറഞ്ഞു.
Kerala
പാലക്കാട്: ട്രെയിനില് നിന്ന് യുവതിയുടെ മൊബൈല് ഫോണ് മോഷ്ടിച്ച സംഭവത്തിൽ സിനിമ സംവിധായകൻ പിടിയിൽ. കള്ളൻമാരുടെ വീട് എന്ന സിനിമയുടെ സംവിധായകന് പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന് (46) ആണ് പിടിയിലായത്.
ഷൊര്ണൂര് റെയില്വേ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. മണ്ണാര്ക്കാട് പൊറ്റശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന മൊബൈല് ഫോണ് ആണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സംവിധാനം ചെയ്ത ചിത്രത്തില് നിന്ന് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാകാതിരുന്നതോടെയാണ് സാമ്പത്തിക ബാധ്യതകള് തീര്ക്കാന് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പ്രതി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. പൊലിസ് പിടിയിലാകാതിരിക്കാന് താടി ഷേവ് ചെയ്ത് രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു പ്രതി.
നിലവില് ഷൊര്ണൂര് റെയില്വേ പൊലിസ് രജിസ്റ്റര് ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവര്ച്ചകളിലെയും തൊണ്ടി മുതലുകളായ അഞ്ചോളം ലാപ്ടോപ്പുകളും മൊബൈല് ഫോണും പ്രതിയില് നിന്നും കണ്ടെടുത്തിട്ടുണ്ട്.
NRI
നോർത്ത് വെയിൽസ്: കത്തിനശിച്ച വാനിനുള്ളിൽ ഗർഭിണിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. വാനിന് തീയിടുമ്പോൾ സമന്ത നതാലി ഫിത്തിയന് ജീവനുണ്ടായിരുന്നുവെന്നും പൊള്ളലേറ്റാണ് മരണം സംഭവിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തി.
വെയിൽസിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് വാൻ കത്തുന്നതായി പൊലിസിന് വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് നടത്തിയ പരിശോധനയിലാണ് വാനിനുള്ളിൽ സമന്തയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് റൈലിലെ വെല്ലിംഗ്ടൺ റോഡ് സ്വദേശിയായ 38 വയസുകാരൻ തോമസ് ബെല്ലിനെ കൊലപാതകക്കുറ്റം ചുമത്തി വെള്ളിയാഴ്ച മോൾഡ് ക്രൗൺ കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തു.
സമന്തയെ അറിയാമെന്ന് കോടതിയിൽ സമ്മതിച്ച തോമസ് ബെൽ, വാനിന് തീയിട്ടത് താനല്ലെന്ന് വാദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 47 വയസുള്ള മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നവംബർ അവസാനത്തോടെ തോമസ് ബെൽ വീണ്ടും കോടതിയിൽ ഹാജരാകുമെന്നാണ് വിവരം. 2027 ഏപ്രിലിൽ കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
National
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചെന്ന ഭാര്യയുടെ വാദം കള്ളമെന്ന് തെളിഞ്ഞു. ലോഹ്യനഗർ സ്വദേശി താലിബിന്റെ (30) മരണം കൊലപാതകമാണെന്ന് പൊലിസ് കണ്ടെത്തി. സംഭവത്തിൽ ഭാര്യയും ബ്യൂട്ടീഷ്യനുമായ ഇൽമയെ (27) പൊലിസ് കസ്റ്റഡിയിലെടുത്തു. ഇൽമയുടെ കാമുകനായ അമൻ, സുഹൃത്ത് എന്നിവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.
സെപ്റ്റംബർ 28-നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ താലിബ് കുഴഞ്ഞുവീണ് മരിച്ചെന്നായിരുന്നു ഇൽമ ബന്ധുക്കളെ അറിയിച്ചിരുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് വിശ്വസിച്ച് ബന്ധുക്കൾ അന്ന് തന്നെ സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു.
എന്നാൽ, ഒക്ടോബർ ഒന്നിന് വീട്ടിലെത്തിയ താലിബിന്റെ ബന്ധു റയീസ്, ഒളിപ്പിച്ചു വച്ചിരുന്ന താലിബിന്റെ മൊബൈൽ ഫോൺ വസ്ത്രങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഫോൺ പരിശോധിച്ചപ്പോൾ അമനുമായുള്ള ചാറ്റുകൾ ശ്രദ്ധയിൽപ്പെട്ടു. ഇൽമയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് താലിബ് അമനോട് ആവശ്യപ്പെടുന്നതായിരുന്നു ചാറ്റുകളിലുണ്ടായിരുന്നത്. ഇത് ബന്ധുക്കളിൽ വലിയ സംശയമുണർത്തി.
തുടർന്ന് ബന്ധുക്കൾ ഇൽമയെ ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. നാല് വർഷം മുമ്പാണ് താലിബും ഇൽമയും വിവാഹിതരായത്. ഇവർക്ക് മൂന്ന് വയസുള്ള മകളുമുണ്ട്. ഇതിനിടെയാണ് ഇൽമ അമനുമായി അടുപ്പത്തിലായത്. ഈ ബന്ധം താലിബ് അറിഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ 28-ന് ഇൽമയെ മർദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മർദന വിവരമറിഞ്ഞ് അമൻ സുഹൃത്തുമായി താലിബിന്റെ വീട്ടിലെത്തുകയും മൂവരും ചേർന്ന് താലിബിനെ മർദിക്കുകയുമായിരുന്നു. തുടർന്ന് അമൻ ഷാൾ ഉപയോഗിച്ച് താലിബിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം സ്വാഭാവിക മരണമാക്കി മാറ്റാനും ഇൽമയെ വിവാഹം കഴിക്കാമെന്ന് അമൻ ഉറപ്പ് നൽകിയതിനെത്തുടർന്നുമാണ് താലിബ് കുഴഞ്ഞുവീണ് മരിച്ചതായി ഇവർ ബന്ധുക്കളെ അറിയിച്ചത്.
പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തിട്ടുണ്ട്. മരിച്ച താലിബിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്നും തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വയോധികനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. കല്ലമ്പലം സ്വദേശി ബാബുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്.
ചൊവ്വാഴ്ച വൈകിട്ടോടെ രക്തം വാർന്ന നിലയിൽ കരവാരം പഞ്ചായത്തിന് സമീപത്ത് നിന്ന് ബാബുവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കല്ലമ്പലം പൊലിസ് ബാബുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലിസ് വ്യക്തമാക്കി.
Kerala
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടി സ്വർണമാല മോഷ്ടിച്ച പ്രതി പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചൂളപ്പറമ്പ് വീട്ടിൽ അഷ്കർ(34) ആണ് പിടിയിലായത്.
ഒക്ടോബർ നാലിന് രാത്രി ഒൻപതരയോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തായിരുന്നു അപകടം. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോയിൽ കയറിക്കൂടിയ പ്രതി ആശുപത്രിയിൽ എത്തിയ ഉടൻ ഇയാളുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
അമ്പലപ്പുഴ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലിസ് കുറവൻതോട് ജംഗ്ഷനിൽവച്ച് ആയിരുന്നു പ്രതിയെ സാഹസികമായി പിടികൂടിയത്.
Kerala
കണ്ണൂർ: തലശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദീൻ ആണ് പിടിയിലായത്. മോഷണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ തലശേരി പൊലിസ് പിടികൂടിയത്.
തലശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11.20ഓടെ ആയിരുന്നു കവർച്ച. മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
10,000 രൂപയാണ് പ്രതി കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളൻ കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദീനാണെന്ന് വ്യക്തമായത്. ഇയാളെ പള്ളൂർ ഭാഗത്തുനിന്ന് മണിക്കൂറുകൾക്കകം പൊലിസ് പിടികൂടുകയായിരുന്നു.
National
ബംഗളൂരു: കർണാടകയിലെ ഹെബ്ബാളിന് സമീപം കെമ്പാപൂരിലെ ഫ്ലാറ്റിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു. നന്ദൻ (25) എന്ന യുവാവാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ വിശ്വ, ശരത്, നിഷാന്ത് എന്നിവരെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ജിമ്മിന്റെ ഒന്നാം വാർഷികാഘോഷങ്ങളും അവാർഡ് ദാന ചടങ്ങും നടന്ന ശേഷമായിരുന്നു സംഭവം.
പരിപാടികൾക്ക് ശേഷം അടുത്ത ദിവസം രാവിലെ വീട്ടിലെത്താമെന്ന് നന്ദൻ കുടുംബത്തെ അറിയിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കളായ വിശ്വ, ശരത്, നിഷാന്ത് എന്നിവർക്കൊപ്പം ജിം അംഗമായ അനുഷിന്റെ ഫ്ലാറ്റിൽ പാർട്ടിക്കായി ഇവർ പോവുകയായിരുന്നു.
പാർട്ടിക്കിടെ വ്യക്തിപരമായ ചില വിഷയങ്ങളെച്ചൊല്ലി നന്ദനും മറ്റുള്ളവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത പൊലിസ് വിശ്വ, ശരത്, നിഷാന്ത് എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. വ്യക്തിപരമായ കാരണങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലിസ് അറിയിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: ആലുവ കെഎസ്ആര്ടിസി സ്റ്റാന്ഡില് പട്ടാപ്പകല് കവര്ച്ച. ബസ് കാത്തുനിന്ന വയോധികനെ തള്ളിയിട്ട് പോക്കറ്റില് നിന്നു 2,500 രൂപയടങ്ങിയ പഴ്സ് കവരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മരട് സ്വദേശി ആന്റണിയുടെ (67) പഴ്സ് ആണ് കവര്ന്നത്.
അങ്കമാലിയില് സുഹൃത്തിനൊപ്പം എത്തിയ വയോധികന് തിരികെ വീട്ടിലേക്ക് പോകാനുള്ള ബസ് കാത്തുനില്ക്കുകയായിരുന്നു. ആന്റണിയും സുഹൃത്തും കള്ളന്റെ പിന്നാലെ ഓടുകയും ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ പിടികൂടുകയും ചെയ്തു. പ്രതി ആസാം സ്വദേശിയായ നാരായണ് കളദിയയെ ആലുവ പൊലിസില് ഏല്പ്പിച്ചു.
ഏതാനും ദിവസങ്ങള്ക്ക് മുമ്പ് ആലുവ റെയില്വേ സ്റ്റേഷന് പരിസരത്ത് പെരുമ്പാവൂര് സ്വദേശി കവര്ച്ചയ്ക്ക് ഇരയായിരുന്നു. ട്രെയിൻ യാത്ര ചെയ്യാനെത്തി യുവാവിനെ മര്ദിച്ച് സ്വര്ണവും പണവും കവരുകയായിരുന്നു. പ്രതികളെ പൊലിസ് പിടികൂടിയെങ്കിലും നിരവധി അന്യസംസ്ഥാനക്കാര് സ്ഥലത്ത് പിടിച്ചുപറി നടത്തുന്നുണ്ട് എന്നാണ് വിവരം.
Kerala
തൃശൂര്: സുഹൃത്തിന് മദ്യം നൽകി മയക്കി സ്വര്ണമാലയും ഐഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മുവാറ്റുപുഴ സ്വദേശി ലിബിന് ബെന്നി (47) ആണ് പിടിയിലായത്. ചാലക്കുടി പൊലിസ് ആണ് പ്രതിയെ പിടികൂടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കുറ്റിക്കാട് പുന്നേലിപറമ്പില് ഷൈജുവിന്റെ മാലയും ഫോണുമാണ് പ്രതി കവര്ന്നത്. ഷൈജു തൃശൂരില് ഹോംനേഴ്സായി ജോലി നോക്കുകയാണ്. മാസങ്ങള്ക്ക് മുമ്പാണ് ഷൈജുവും പ്രതിയും തിരുവനന്തപുരത്ത് വച്ച് പരിചയപ്പെടുന്നത്.
തുടർന്ന് ഇവര് പലപ്പോഴും ഫോണില് ബന്ധപ്പെട്ട് പരിചയം പുതുക്കാറുമുണ്ട്. സംഭവദിവസം ഷൈജു ചാലക്കുടിയിലേക്കെത്തുന്നത് മനസിലാക്കി പ്രതി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കാത്തുനിന്നു. തുടര്ന്ന് ഷൈജുവുമായി ലോഡ്ജ് മുറിയിലെത്തി.
തുടർന്ന് ഇരുവരും മദ്യപിക്കുകയും മദ്യലഹരിയില് മയങ്ങിപോയ ഷൈജുവിനെ കട്ടിലില് കിടത്തി കഴുത്തില് നിന്നും ഒന്നര പവന് തൂക്കമുള്ള സ്വര്ണമാലയും പോക്കറ്റില് നിന്ന് ഐഫോണും 400 രൂപയും കവര്ന്ന് മുറിയില് നിന്നും കടന്നു കളയുകയായിരുന്നു. ഷൈജു നൽകിയ പരാതിയെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്കരയില് ഗൃഹനാഥനെ വീട്ടില് കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. പൂഴിക്കുന്ന് സ്വദേശി രാജൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് വെങ്ങാനൂര് സ്വദേശി അനൂപ് കൃഷ്ണൻ ആണ് പിടിയിലായത്.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന രാജന്റെ മൃതദേഹം ഇന്ന് രാത്രി എട്ടോടെയാണ് അയല്വാസികള് കാണുന്നത്. കൊലപാതകം ഇന്നലെ നടന്നതാകാനാണ് സാധ്യതയെന്ന് പൊലിസ് പറഞ്ഞു. തല വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിൽ 35 മുറിവുകളുണ്ട്. കൊല്ലപ്പെട്ട രാജനും അറസ്റ്റിലായ അനൂപ് കൃഷ്ണനും സുഹൃത്തുക്കളാണെന്ന് പൊലിസ് പറയുന്നു. മദ്യപിച്ച ശേഷം രാജൻ സ്ഥിരമായി അനൂപ് കൃഷ്ണനെ മര്ദിക്കാറുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ യുവാവ് മരിച്ചത് പൊലിസ് മർദനത്തെ തുടർന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയുടെ മരണത്തെ തുടർന്നാണ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചത്.
അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയ അയൽവാസിയെ പൊലിസ് മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം. ഒക്ടോബർ രണ്ടിനാണ് സംഭവം നടന്നത്.
സജിയുടെ അയൽവാസിയായ വിഘ്നേശ്വരന്റെ വീട്ടിൽ നിന്നാണ് പൊലിസ് നാല് ലിറ്റർ വിദേശ മദ്യം പിടികൂടിയത്. ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലിസ് സംഘം വിഘ്നേശ്വരനെ മർദിച്ചെന്നും അയൽവാസിയായ സജി ഇത് തടഞ്ഞപ്പോൾ സജിയെയും പൊലിസ് തല്ലിയെന്നുമാണ് പരാതി.
എട്ട് പൊലിസുകാർ വളഞ്ഞിട്ട് തല്ലിയെന്നും നിലത്തുവീണപ്പോൾ ചവിട്ടിയെന്നും വലിച്ചിഴച്ചെന്നും ആരോപണമുണ്ട്. തുടർന്ന് വിഘ്നേശ്വരനുമായി പൊലിസ് സംഘം മടങ്ങി. അവശനിലയിലായ സജി രാത്രിയോടെ രക്തം ഛർദിച്ചു.
തുടർന്ന് ഞായറാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സജിക്ക് മരുന്ന് നൽകി വീട്ടിലേക്കയച്ചു. ഇന്ന് പുലർച്ചെയോടെ സജി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
പിന്നാലെയാണ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചത്. പരാതിയിൽ നടപടിയെടുക്കുമെന്ന് ആറ്റിങ്ങൾ ഡിവൈഎസ്പി ഉറപ്പ് നൽകിയതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Kerala
കൊച്ചി: ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ സഹപ്രവർത്തകയായ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ.
കലൂർ ഫ്രീഡം റോഡിലെ ജെഎം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് പിടിയിലായത്. മുളവുകാട് പൊലിസ് ആണ് പ്രതിയെ എറണാകുളത്തെ ബാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
സെപ്റ്റംബർ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവൽ മാർട്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പൊലിസ് പറഞ്ഞു. ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിയ പ്രതി യാത്രയ്ക്കിടെ ലൈംഗിക താത്പര്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.
തുടർന്ന് യുവതി മുളവുകാട് പൊലീസിൽ പരാതി നൽകി. കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലിസ് കണ്ടെത്തിയത്.
National
ഹൈദരാബാദ്: ഹൈദരാബാദിൽ യുവ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ഹനുമകൊണ്ടയിലുള്ള കോളജിൽ പീഡിയാട്രിക്സ് പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. കോമതി ശ്രീജന(27) ആണ് മരിച്ചത്.
രവി കുമാർ എന്ന സുഹൃത്തിന് സ്വർണമാല തിരികെ നൽകാനാണ് താൻ ഹൈദരാബാദിലേക്ക് പോകുന്നതെന്ന് ശ്രീജന വീട്ടുകാരോട് പറഞ്ഞിരുന്നു. സെപ്റ്റംബർ 30ന് ആണ് ഹൈദരാബാദിലെ മിയാപുരിലുള്ള ഹോട്ടലിൽ ശ്രീജന മുറിയെടുത്തത്.
ശ്രീജനയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെ കുടുംബം പൊലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ ശ്രീജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
പൊലിസ് വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്രീജനയെ കാണാൻ ഹോട്ടലിലെത്തിയ സുഹൃത്ത് രവി കുമാറിനെ നിലവിൽ കാണാനില്ല. ഇയാൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മുത്തച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരി പിടിയിൽ. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തച്ഛനിൽ നിന്ന് നിരന്തരം ലൈംഗികാതിക്രമം ഉണ്ടായതാണ് കൃത്യത്തിന് കാരണമെന്ന് പെൺകുട്ടി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
മാതാപിതാക്കളുമായുണ്ടായ തർക്കത്തിന് പിന്നാലെ ഞായറാഴ്ച പുലർച്ചെയാണ് പെൺകുട്ടി മുത്തച്ഛന്റെ വീട്ടിലെത്തിയത്. വീടിനുള്ളിൽ കടന്ന പെൺകുട്ടി ക്രിക്കറ്റ് ബാറ്റുകൊണ്ട് മുത്തച്ഛന്റെ തലയിൽ നിരവധി തവണ അടിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് മുത്തച്ഛൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതിനിടെ മുത്തശ്ശി ബന്ധുക്കളെയും പരിസരവാസികളെയും വിവരമറിയിച്ചു. ഇവരെല്ലാവരും ചേർന്ന് വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
Kerala
കൊച്ചി: കൊച്ചി കളമശേരിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാർത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.
സ്പായിൽ ജോലി നൽകാമെന്ന് അറിയിച്ചാണ് യുവതിയെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഒക്ടോബർ രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്പാ ജോലിക്കായുള്ള ഇന്റർവ്യൂവിന്റെ പേരിൽ യുവതിയെ ലോജ്ഡിലെത്തിച്ച് ലഹരിനൽകി മയക്കുകയും ലൈംഗികാത്രികമം നടത്തിയെന്നുമാണ് പരാതി.
Kerala
തിരുവനന്തപുരം: കോവളം ജംഗ്ഷനിൽ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കുളത്തൂർ വാർഡിൽ പനയുടെമൂട് നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ ആകാശ്(26) ആണ് പിടിയിലായത്.
നാല് മാസം മുമ്പാണ് ആകാശിന്റെ സംഘത്തിലെ തുമ്പ സ്വദേശി സച്ചു, ശ്രീകാര്യം സ്വദേശി അഖിൽ കൃഷ്ണണൻ എന്നിവർ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പിടിയിലായത്. 190ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് അന്ന് പൊലിസ് പിടിച്ചെടുത്തത്.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ആകാശിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പേരിലുള്ള നാല് വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് പൊലിസ് അറിയിച്ചു. കേസിൽ നേരത്തെ പിടിയിലായ സച്ചു, അഖിൽ കൃഷ്ണണൻ എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ.
മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിൽ ആണ് പിടിയിലായത്. പാലാരിവട്ടം പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ്ജെൻഡർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പരാതിക്കാരിയിൽ നിന്ന് പ്രതി 1,18,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള നഗ്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം എംജി റോഡിൽ കണ്ണൂർ സ്വദേശിയെയും സുഹൃത്തിനെയും കമ്പിവടികൊണ്ട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് തളിപ്പറമ്പിൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിലും പങ്കുണ്ടെന്ന് പൊലിസ് കണ്ടെത്തി.
തമിഴ്നാട് ഗൂഡല്ലൂർ യെല്ലമലൈ സുഭാഷ് നഗർ സ്വദേശി മുഹമ്മദ് ഷിബിൽ (21) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 3.30ന് സെൻട്രൽ സ്ക്വയർ മാളിന് സമീപത്തെ ചായക്കടയ്ക്ക് മുന്നിലായിരുന്നു ആക്രമണം.
കണ്ണൂർ കൂടാളി സ്വദേശി ഇന്ദ്രജിത്തിനും സുഹൃത്ത് കാർത്തിക്കിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രകോപനമൊന്നുമില്ലാതെ മുഹമ്മദ് ഷിബിൽ കമ്പിവടി ഉപയോഗിച്ച് ഇരുവരെയും മർദിച്ചെന്നാണ് പരാതി. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് തളിപ്പറമ്പിലെ മോഷണക്കേസുമായുള്ള ബന്ധം കണ്ടെത്തിയത്.
ജൂലൈ 14ന് രാത്രി തളിപ്പറമ്പ് പൂമംഗലത്തെ കോളിയാടൻ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രതി ഇവരെ ആക്രമിച്ച ശേഷം ഒരു പവൻ തൂക്കമുള്ള സ്വർണമാല കവർന്നെന്നാണ് പൊലിസ് പറയുന്നത്.
Kerala
കൊല്ലം: കൊല്ലം കുണ്ടറയിൽ സ്വത്തുതർക്കത്തെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിൽ. വെള്ളിമൺ സ്വദേശി രാജു(56) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ലേഖ മേരിയാണ് സംഭവത്തെ തുടർന്ന് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ലേഖ മേരി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ കുണ്ടറ പൊലിസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി.
Kerala
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമാസ്, കബീർ എന്നിവരാണ് പിടിയിലായത്. ഒന്നര ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.
വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടക വീട്ടിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കാളിയാർ പൊലിസും തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു പ്രതികൾ പിടിയിലായത്.
വണ്ണപ്പുറം പഞ്ചായത്തംഗത്തിന്റെ ഭർത്താവാണ് പിടിയിലായ റാഫി മുണ്ടുകുന്നേൽ. പൊലിസ് കസ്റ്റഡിയിലെടുത്ത റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
Kerala
പാലക്കാട്: മുംബൈ സ്വദേശിനിക്ക് വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മേലേ പട്ടാമ്പി ആലിക്കൽ മുഹമ്മദ് അമീർ (45) ആണ് പിടിയിലായത്. യുവതിയിൽ നിന്ന് 43 ലക്ഷം രൂപയും അഞ്ചുപവൻ സ്വർണവും തട്ടിയതായാണ് പരാതി.
ഷൊർണൂർ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. മുംബൈയിലെ സ്വകാര്യകമ്പനിയിൽ ജോലിനോക്കുന്ന യുവതി വെള്ളിയാഴ്ച രാവിലെ ഷൊർണൂർ പൊലിസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.
സുഹൃത്തുവഴി പരിചയപ്പെട്ട പ്രതി സമൂഹമാധ്യമത്തിലൂടെ പരിചയം പുതുക്കി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Kerala
തിരുവനന്തപുരം: മുക്കോട്ടുമല എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. എസ്റ്റേറ്റ് കാവൽക്കാരനായ സുകുമാരൻകുട്ടി നായർ, ചന്ദ്രദാസ് എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 26ന് ആണ് കേസിന് ആസ്പദമായ സംഭവം.
ചന്ദ്രദാസിന്റെ വീട്ടിൽനിന്ന് പാകം ചെയ്ത കാട്ടുപോത്തിറച്ചിയും വനംവകുപ്പ് കണ്ടെടുത്തിരുന്നു. നായാട്ടുസംഘത്തിലെ അംഗങ്ങളാണിവരെന്നും ഏഴ് പേർ സംഘത്തിലുള്ളതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലെ പ്രധാനികൾ ഒളിവിലാണ്.
പ്രതികൾ ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടിച്ചെടുത്തു. പിടിയിലായ ഇരുവരെയും നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
അമൃത്സർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധുവിന് വെടിയേറ്റു. ശനിയാഴ്ച പഞ്ചാബിലെ അമൃത്സറിൽ ആണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അമൃത്സർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഴിയിൽ രക്തത്തിൽ കുളിച്ചു കിടന്ന നിലയിലാണ് സന്ധുവിനെ നാട്ടുകാർ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുമ്പ് വലിയ തോതിൽ രക്തം വാർന്നുപോയതായാണ് വിവരം.
പ്രതികളെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായി പൊലിസ് അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സന്ധു മരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങളുണ്ടെങ്കിലും ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നാല് വയസുകാരിയായ മകളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. മെമ്മോറിയൽ ഏരിയയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.
നാല് വയസുള്ള വിവിയൻ സവെല്ല എന്ന കുട്ടിയെ അമ്മ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ ജീവനൊടുക്കാൻ ശ്രമിക്കുകയും പിന്നീട് ബുധനാഴ്ച ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ കസ്റ്റഡി കേസ് നിലവിലുണ്ടായിരുന്നു. സംഭവത്തിന് തൊട്ടുമുമ്പ്, കുട്ടിയുടെ വിദ്യാഭ്യാസവും ആരോഗ്യകാര്യങ്ങളും തീരുമാനിക്കാനുള്ള താത്കാലിക പ്രത്യേക അവകാശം കോടതി പിതാവായ ആരോൺ സവെല്ലയ്ക്ക് അനുവദിച്ചിരുന്നു.
അമ്മയ്ക്ക് കോടതിയുടെ മേൽനോട്ടത്തിൽ മാത്രമേ കുട്ടിയെ കാണാൻ അനുവാദമുണ്ടായിരുന്നുള്ളൂ. വെടിവയ്പ് നടക്കുന്ന സമയത്ത് കുട്ടിയുടെ രണ്ടാനച്ഛനും ബേബി സിറ്ററും വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം ആറിന് തൊട്ടുമുമ്പ് വെടിയൊച്ച കേട്ടാണ് സംഭവം പുറത്തറിയുന്നത്.
NRI
ഇല്ലിനോയ്: അമേരിക്കയിലെ ഇല്ലിനോയിയിൽ യുവതിയും രണ്ട് വയസുകാരനായ മകനും കൊല്ലപ്പെട്ടു. ജെറമിയ ഡങ്കൻ എന്നയാളാണ് നാടിനെ ഞെട്ടിച്ച കൊടുംക്രൂരതയ്ക്ക് പിന്നിൽ.
ഇരുപതുകാരിയായ ഹെവൻ ജെ. വുഡ് എന്ന യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം, ഇവരുടെ രണ്ട് വയസ്സുള്ള മകൻ കെ.ജെ. ഡങ്കൻ വുഡിനെ കാറിനുള്ളിലിട്ട് തീവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസും അഗ്നിശമന സേനയും കാറിലെ തീ അണച്ചെങ്കിലും കുട്ടി ഇതിനോടകം വെന്തുമരിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും ഹെവൻ ജെ. വുഡിന്റെ വെടിയേറ്റ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ പ്രതി ജെറമിയ ഡങ്കനെ പൊലിസ് പിന്നീട് പിടികൂടി.
തീപിടിത്തത്തിനിടയിൽ പൊള്ളലേറ്റ പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Kerala
തൃശൂര്: തൃശൂര് നഗരത്തിലെ ലോഡ്ജില് നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ആൺസുഹൃത്തിന്റെ ഭാര്യയും ക്വട്ടേഷൻ സംഘാംഗങ്ങളും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ.
മലപ്പുറം സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ക്വട്ടേഷന് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ആണ്സുഹൃത്തിന്റെ ഭാര്യയാണ് ക്വട്ടേഷന് നല്കിയതെന്നും പൊലിസ് അറിയിച്ചു. സെപ്റ്റംബർ 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
യുവതിയുടെ ആൺസുഹൃത്തിന്റെ ഭാര്യ ദേവി, ഗുണ്ടാതലവൻ തോമസ്, സംഘാംഗങ്ങളായ പാല്രാജ്, ശങ്കര്, രഘുപതി എന്നിവരാണ് പിടിയിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശി ഗുണശേഖരന് നിലമ്പൂര് സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു.
ഇരുവരും തൃശൂരിലെത്തി ലോഡ്ജില് മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതറിഞ്ഞ ഗുണശേഖരന്റെ ഭാര്യ ദേവി, തോമസിന് ക്വട്ടേഷൻ നൽകുകയായിരുന്നു. തുടര്ന്ന് ദേവിയും തോമസും ഉള്പ്പെടെ അഞ്ചുപേര് തൃശൂരിലെത്തി.
പ്രതികൾ ഗുണശേഖരനെയും യുവതിയെയും ബലമായി കാറില് കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ഗുണശേഖരന്റെ കൈയും കാലും തല്ലിയൊടിച്ച സംഘം, യുവതിയെ മറ്റൊരു കാറില് കയറ്റി കൂട്ട ബലാത്സംഗത്തിനിരയാക്കി. രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂര് പൊലിസില് പരാതി നൽകുകയായിരുന്നു. ഈ കേസ് പിന്നീട് തൃശൂര് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Kerala
ഹരിപ്പാട്: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചെന്ന കേസിൽ ഭർത്താവും മാതാപിതാക്കളും പിടിയിൽ. തൃക്കുന്നപ്പുഴ പാനൂർ താനുവേലിൽ നിഥിൻ (32), അച്ഛൻ മോഹനൻ (66), അമ്മ റീന (66) എന്നിവരാണ് കേസിൽ പിടിയിലായത്.
നിഥിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. ആറ് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അന്നുമുതൽ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ തന്നെ ആക്രമിക്കുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.
സെപ്റ്റംബർ 23ന് പ്രതികൾ യുവതിയെയും അഞ്ചുവയസുള്ള പെൺകുഞ്ഞിനെയും ആക്രമിക്കുന്നതിന്റെ ദൃശ്യം അയൽവാസി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ തൃക്കുന്നപ്പുഴ പൊലിസിൽ നൽകിയ പരാതിയിലാണ് നടപടി.
ആക്രമണത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി സെപ്റ്റംബർ 26ന് ആണ് ആശുപത്രി വിട്ടത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽവിട്ടു.
National
ബംഗളൂരു: കർണാടകയിലെ നഗരഭാവയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 വയുസുകരൻ കുത്തേറ്റു മരിച്ചു. സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർഥി യോഗേഷ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം.
ക്ലാസിൽ ഇരിക്കുകയായിരുന്ന യോഗേഷിനെ സുഹൃത്തുക്കളിലൊരാൾ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് രണ്ട് വിദ്യാർഥി ഗ്രൂപ്പുകൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇതിനിടെ പ്രതികളിലൊരാൾ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് യോഗേഷിനെ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ നാലോ അഞ്ചോ പേർക്ക് പങ്കുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇതിൽ ഒരാളെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
സംഭവത്തിന്റെ യഥാർത്ഥ കാരണവും കൊലപാതകത്തിനു പിന്നിലെ സാഹചര്യങ്ങളും പ്രതികളെ പിടികൂടിയതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിക്കുളം സ്വദേശി പ്രവീൺ ആണ് പിടിയിലായത്. സെപ്റ്റംബർ 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വയനാട്, റാന്നി സ്വദേശിനികളെയാണ് പ്രവീൺ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. വീടുകളിലെത്തി മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന യുവതികളാണ് ഇരുവരും. പ്രതി പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന യുവതികളുടെ അടുത്തെത്തി താനും ആ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനത്തിൽ കയറ്റികൊണ്ടുപോവുകയായിരുന്നു.
വാഹനത്തിൽ കയറിയശേഷം ഇയാൾ യുവതികളെ ഉപദ്രവിച്ചെന്നാണ് പരാതി. ശേഷം മല്ലപ്പളി - വെണ്ണിക്കുളം റോഡിൽ ഇറക്കിവിട്ടെന്നും യുവതികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയം. സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസമായതിനാൽ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്യും. അഞ്ചും മൂന്നും വയസുള്ള കുട്ടികളെയാണ് അമ്മ നിവേദ്യ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ആദ്യം അഞ്ചുവയസുകാരി മകളെയാണ് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതെന്നാണ് നിവേദ്യയുടെ മൊഴി.
അഞ്ച് വയസുകാരിയുടെ മരണം ഉറപ്പിച്ച ശേഷം ഇളയ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞത്. വെള്ളത്തിൽ തള്ളിയിട്ട് മുതുകിൽ പിടിച്ച് മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
കൊലപാതക കാരണം വിശ്വാസയോഗ്യമല്ലെന്ന് പൊലിസ് അറിയിച്ചു.പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നാണ് പൊലിസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് മേനോൻപാറ മണൽകാട് ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസുള്ള ജെന്നിഫർ ജൂലിയേറ്റ്, മൂന്ന് വയസുള്ള റോബിൻ ക്രിസ്റ്റോഫർ എന്നിവരെ വീട്ടിലെ കുളിമുറിയിലെ വെള്ള തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതി നിവേദ്യ മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ചെറിയ ടാങ്ക് ആയതിനാൽ അഞ്ച് വയസുകാരി മുങ്ങി മരിക്കാനുള്ള സാധ്യത കുറവായിരുന്നു. ഈ സംശയമാണ് അമ്മയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലേക്ക് പൊലിസിനെ നയിച്ചത്.
Kerala
മാന്നാർ: കനാലിലെ വെള്ളം തുറന്നുവിടാതിരുന്നത് ചോദ്യം ചെയ്ത വാർഡ് മെമ്പറെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതികൾക്ക് ഏഴ് വർഷം കഠിനതടവും പിഴയും. മാവേലിക്കര അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇരമത്തൂർ പരുവത്തറയിൽ മഞ്ഞ എന്ന് വിളിക്കുന്ന രമണൻ (53), കുമരേത്ത് ജയചന്ദ്രൻ (42), തോപ്പിൽ രാജീവ് (39), കുട്ടനാട് വെളിയനാട് സ്വദേശി ഷിന്റോ ബാബു (42) എന്നിവർക്കാണ് ഏഴ് വർഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
പരിക്കേറ്റയാൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി. 2019 മാർച്ച് 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചെന്നിത്തല മുണ്ടോലിക്കടവിന് സമീപം പമ്പാ ഇറിഗേഷൻ പ്രൊജക്ടിന്റെ സബ് കനാൽ ചീപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു സംഭവം.
ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് തീരുമാനം അവഗണിച്ച് കനാലിലെ വെള്ളം തുറന്നുവിടുന്ന ചീപ്പ് പ്രതികൾ അടച്ചുവച്ചതിനെ തുടർന്ന് ഇത് തുറന്നുനൽകണമെന്ന് വാർഡ് മെമ്പറായ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമായത്.
ഗോപാലകൃഷ്ണനെ തടഞ്ഞുനിർത്തി കൈക്കോടാലി ഉപയോഗിച്ച് ഇടതുകാലിൽ വെട്ടുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗോപാലകൃഷ്ണന്റെ കണങ്കാൽ അറ്റും അസ്ഥി ഒടിഞ്ഞും ഗുരുതരമായി പരിക്കേറ്റിരുന്നു.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിരപ്പ് കണ്ണാടി സിറ്റിയില് വഴിയരികില് പാര്ക്ക് ചെയ്തിരുന്ന കാര് കത്തിനശിച്ച സംഭവത്തില് നിര്ണായക വഴിത്തിരിവ്. സംഭവത്തില് തൊടുപുഴ പൂവത്തിങ്കല് സന്തോഷിനെതിരെ പൊലിസ് കേസ് എടുത്തു.
മദ്യലഹരിയിലാണ് കാറിന് തീയിട്ടതെന്ന് കുടുംബസുഹൃത്തായ സന്തോഷ് തങ്ങളോട് പറഞ്ഞതായി കാറിന്റെ ഉടമസ്ഥ ആല്ഫിയയുടെ പിതാവ് ജാഫര് പ്രതികരിച്ചു. മറ്റൊരു കാറോ അഗ്നിക്കിരയായ കാറിന് തുല്യമായ തുകയോ സന്തോഷ് നല്കാമെന്ന് സമ്മതിച്ചിരുന്നതായും എന്നാല് പിന്നീട് ഉറപ്പുകള് മാറ്റി മാറ്റി പറയുന്നതായും കുടുംബം ആരോപിച്ചു.
തിങ്കളാഴ്ച പുലര്ച്ചെ 3.30 ഓടെയായിരുന്നു വഴിയരികില് നിര്ത്തിയിട്ടിരുന്ന കാര് പൂര്ണമായും കത്തിനശിച്ചത്. എന്ജിന് പ്രവര്ത്തിക്കാതിരുന്ന വാഹനം കത്തി നശിച്ചതില് ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്ന്ന് പൊലിസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
തീപിടിത്തത്തില് ഏകദേശം 3,10,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഗ്രേഡ് സബ് ഇന്സ്പെക്ടര് ജിബി യോഹന്നാന്റെ നേതൃത്വത്തില് പൊലിസിന്റെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. നിയമനടപടികളുമായിതന്നെ മുന്നോട്ട് പോകാന് ആണ് കുടുംബത്തിന്റെ തീരുമാനം.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാളിനെയാണ് വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൂരജ് നഗറിൽ രതിബാഡ് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം.
സംഭവത്തെ തുടർന്ന് രാകേഷ് അഗർവാളിന്റെ വീട്ടിൽ രണ്ട് ദിവസം മുൻപ് ജോലിക്ക് ചേർന്നയാളെ കാണാനില്ല. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
കഴുത്തറുത്ത നിലയിലാണ് രാകേഷ് അഗർവാളിന്റെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലിസ് പരിശോധിച്ച് വരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ എസ്.ആർ. നഗറിലുള്ള ഹോട്ടൽ മുറിയിൽ ബാങ്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വികാരാബാദ് ജില്ലയിലെ നാഗസമുദ്രം സ്വദേശി ബി. ശിരിഷയാണ് (34) കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന എ. ശ്രീനിവാസ് (38) എന്നയാൾക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബർ 24-നാണ് ശിരിഷ എസ്.ആർ. നഗറിലെ ഗോകോൾ പ്രൈഡ് ഹോട്ടലിൽ ശ്രീനിവാസിനൊപ്പം എത്തിയത്. ഹോട്ടലിൽ മുറിയെടുക്കാൻ ഇവർ വ്യാജ തിരിച്ചറിയൽ രേഖകളാണ് ഉപയോഗിച്ചത്. ശ്രീനിവാസ് 'ഗണേഷ്' എന്നും ശിരിഷ 'ദുർഗ' എന്നുമാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ശ്രീനിവാസ് ഹോട്ടലിൽ നിന്ന് പുറത്തുപോയി. ശിരിഷ പിന്നീട് പ്രഭാതഭക്ഷണം കഴിച്ച് ചെക്ക് ഔട്ട് ചെയ്യുമെന്നാണ് ഇയാൾ റിസപ്ഷൻ ജീവനക്കാരോട് പറഞ്ഞത്.
ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസിന്റെ സാന്നിധ്യത്തിൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് കട്ടിലിൽ ശിരിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രിയിൽ ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ശ്രീനിവാസ് ശിരിഷയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ജനാലയിൽ കർട്ടൻ ഇടുന്ന ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതെന്നാണ് സൂചനയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. ശിരിഷയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നു.
പൊലിസ് തെളിവെടുപ്പ് നടത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതിയായ ശ്രീനിവാസിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം നടത്തിവരികയാണ്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കാമുകൻ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളി. മംഗളഗിരി സ്വദേശി കല്യാണി (35) കൊല്ലപ്പെട്ട സംഭവത്തിൽ ഇറച്ചിക്കച്ചവടക്കാരനായ കാമുകൻ മുഹമ്മദ് ഷാഫിയെ (35) പൊലിസ് അറസ്റ്റ് ചെയ്തു. പണത്തെയും കല്യാണിയുടെ കുട്ടിയെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
കുടുംബത്തിൽ നിന്നും മാറി താമസിക്കുകയായിരുന്ന കല്യാണിയും കുട്ടിയും ഇറച്ചിക്കച്ചവടക്കാരനായ മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലാവുകയും ഇയാളുടെ സംരക്ഷണയിൽ കഴിയുകയുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ കുട്ടിയെക്കുറിച്ചും പണത്തെക്കുറിച്ചും നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നു.
സെപ്റ്റംബർ 17-ന് ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം കല്യാണിയെ ഷാഫി ഭവാനിപുരത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ പ്രകോപിതനായ ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനും എളുപ്പത്തിൽ ഒളിപ്പിക്കാനും വേണ്ടി ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ഷാഫി കല്യാണിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും വെട്ടിമാറ്റി. തുടർന്ന് ഇവ ചാക്കിലാക്കി ഗോല്ലാപ്പുടിലുള്ള കനാലിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.
സെപ്റ്റംബർ 18-ന് വിജയവാഡയിലെ തെർമൽ പവർ സ്റ്റേഷന്റെ കനാലിൽ നിന്നും അജ്ഞാത ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആന്ധ്രയിലും പരിസര പ്രദേശങ്ങളിലും കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ, മരിച്ചയാളുടെ കൈയിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും കണ്ട് കല്യാണിയുടെ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫി പിടിയിലായത്.
ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കനാലിൽ നടത്തിയ തെരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒരു കൈ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ ഷാഫി ഉൾപ്പെടെ മൂന്ന് പേർ നിലവിൽ പൊലിസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലിസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Kerala
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ഭീകരവാദ ബന്ധം ആരോപിച്ച് ആസാം സ്വദേശി പിടിയിൽ. ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
എൻഐഎ നടത്തിയ പരിശോധനയിലാണ് പ്രതിയെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു പ്രതി. പുലർച്ചെയാണ് എൻഐഎ സംഘം പട്ടാമ്പി വിളയൂരിൽ പരിശോധന നടത്തിയത്.
കേരളം, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തെ 16 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കുന്ന ഇമാം മഹ്മദൂർ കഫിലയുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന വിവരം.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി. കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി പിടിയിലായിട്ടുണ്ട്.
കീഴൂകര സ്വദേശി ജിത്തു ആണ് പിടിയിലായത്. ദിൻഷയുടെ സുഹൃത്താണ് ജിത്തു. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ദിൻഷ പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലിസ് പറയുന്നു.
പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തിയത്. ദിൻഷയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഹൈദരാബാദ്: തെലുങ്കാനയിലെ മഞ്ചേരിയലിൽ ഭർത്താവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യൂട്യൂബ് ചാനൽ റിപ്പോർട്ടർ വൈദ്യ മോഹൻ (45) ആണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ജുനയും (40) മകൾ സിന്ധുയും വീട്ടിലുണ്ടായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കുടുംബവഴക്കിനെത്തുടർന്ന് കല്ല് ഉപയോഗിച്ച് വൈദ്യ മോഹനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഇരുവരും തമ്മിലുണ്ടായ തർക്കത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയ പൊലിസ് തെളിവെടുപ്പ് നടത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു വരുകയാണ്.
Kerala
മലപ്പുറം: യുവാവിനെ വീട്ടില് നിന്ന് വിളിച്ചിറക്കി സംഘം ചേര്ന്ന് മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. മൂക്കുതല സ്വദേശികളായ ജിതിന് (25), നിഹാല് (18), മുഹമ്മദ് ഹാദിഫ് (19), രാഹുല് (25) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മൂക്കുതല സ്വദേശി വെന്നില വളപ്പില് അഫ്സലിനാണ് മര്ദനമേറ്റത്. മുൻവൈരാഗ്യത്തെ തുടർന്ന് അഫ്സലിനെ വീട്ടില്നിന്ന് വിളിച്ചുവരുത്തിയ ശേഷം അഞ്ചുപേരടങ്ങുന്ന സംഘം കാവില്പാടം കുളത്തിന് സമീപത്തുവച്ച് മര്ദിച്ചെന്നാണ് പൊലിസിന് ലഭിച്ച പരാതി.
കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു. വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയാണ് പൊലിസ് കേസെടുത്തത്. പ്രതികളെ പൊന്നാനി കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
മലപ്പുറം: ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെ ഔദ്യോഗിക ഫോണ് നമ്പറിലേക്ക് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില് പ്രതി പിടിയിൽ. പാവിട്ടപ്പുറം ഒതളൂര് സ്വദേശി പ്രേമരാജന് (46) ആണ് പിടിയിലായത്.
രാത്രി സമയം ഉൾപ്പെടെ സ്റ്റേഷനിലേക്ക് ഫോണ് വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. തുടര്ച്ചയായ ഫോണ്വിളികള് കാരണം സ്റ്റേഷനിലെ ദൈനംദിന പ്രവര്ത്തനങ്ങള്ക്കും തടസമുണ്ടായതായി പൊലിസ് പറയുന്നു.
ഫോണ്വിളികളുടെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിലാണ് പ്രതി മൈസൂരില് നിന്നാണ് വിളിക്കുന്നതെന്ന് പൊലിസ് കണ്ടെത്തിയത്. മൈസൂരിലെ ഒരു ഫര്ണിച്ചര് സ്ഥാപനത്തില് ജോലി ചെയ്തുവരികയായിരുന്നു പ്രതി.
വര്ഷങ്ങള്ക്ക് മുമ്പ് ബന്ധുക്കള് നല്കിയ മറ്റൊരു കേസില് പൊലിസ് പ്രേമരാജനെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്കി വിട്ടയച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഫോൺ വിളിയെന്നാണ് പൊലിസിന്റെ നിഗമനം. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Kerala
കൊച്ചി: ആലുവയിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30) ഗോബർദൻ നിയാൽ (36) ഗജീന്ദ്ര റാണ (20) എന്നിവരാണ് പിടിയിലായത്.
റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് ബസ് കയറാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിലാകുന്നത്.
കിലോയ്ക്ക് 3,000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു. പ്രതികൾ കുറച്ചുകാലമായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
Kerala
തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വെട്ടുതറ സ്വദേശി സ്റ്റീഫൻ ആണ് പിടിയിലായത്.
പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരൻ സദ്ദാം ഹുസൈൻ (31)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
സ്റ്റീഫന്റെ വെട്ടേറ്റ് സദ്ദാം ഹുസൈന്റെ വലതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അസ്ഥിക്ക് പൊട്ടലുമുണ്ട്. സ്റ്റീഫനും കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കെതിരെയുമാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ അൽവാലിൽ വാക്കുതർക്കത്തിനിടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. രമാദേവിയാണ് ഭർത്താവ് ശ്രീനിവാസനെ (52) കൊലപ്പെടുത്തിയത്. സംഭവത്തിൽ രമാദേവിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
കുടുംബപരമായ കാര്യങ്ങളെച്ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതിനെത്തുടർന്ന് പ്രകോപിതയായ രമാദേവി കോടാലി ഉപയോഗിച്ച് ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങി.
വിവരമറിഞ്ഞ ഉടൻതന്നെ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയായ രമാദേവിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
മലപ്പുറം: കുറ്റിപ്പുളി മേഖലയിൽ വീടുകളില് കയറി മൊബൈല് ഫോണുകള് മോഷ്ടിച്ച സംഭവത്തില് പ്രതി പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീന് (44) ആണ് പിടിയിലായത്. പാണ്ടിക്കാട് പൊലിസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകള് ലക്ഷ്യമിട്ടായിരുന്നു പ്രതിയുടെ മോഷണം. വീട്ടുകാരുമായി പരിചയം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് മോഷണം നടത്തിയിരുന്നത്.
പ്രതിക്കെതിരെ മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പൊലിസ് സ്റ്റേഷനുകളില് നിരവധി കേസുകള് നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. കരുവാരകുണ്ട് പൊലിസ് സ്റ്റേഷന് പരിധിയില് മധ്യവയസ്കയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലും ഷംസുദ്ദീന് പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.